മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനിടെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. കൊച്ചിയിലേക്ക് വിമാനം പുറപ്പെടാനിരിക്കെയാണ് ഫ്ളൈറ്റിൽ നിന്നും പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിലിലൂടെ യാത്രക്കാരെ ഒഴിപ്പിക്കുകയായിരുന്നു. വിമനത്തിൽ നിന്നും യാത്രക്കാർ പുറത്തേക്ക് ഇറങ്ങുന്നതും ഓടുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
141 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും അപകടത്തിൽ പരിക്കില്ല. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. മുംബൈയില്‍നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കത്തിലെത്തി യാത്രക്കാരെ കൊച്ചിയിലേക്കു കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.