മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ. ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ക്രിസ്റ്റഫർ ഒടിടിയിലേയ്ക്ക് എത്താനൊരുങ്ങുകയാണ്.
മാർച്ച് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യും. ആമസോൺ പ്രൈമിലൂടെയാണ് ക്രിസ്റ്റഫർ സ്ട്രീം ചെയ്യുk. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്.
വിനയ് റായ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍.ഡി. ഇലുമിനേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. മോഹൻലാൽ ചിത്രം ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. 2010ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.