അനധികൃതമായി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നു കയറിയ പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി സൈന്യം. പഞ്ചാബിലെ ഫിറോസ്പൂരിൽ രാജ്യാന്തര അതിർത്തിയ്ക്ക് സമീപമാണ് സംഭവം. ഡ്രോണിൽ നിന്നും മൂന്ന് കിലോ ഹെറോയിൻ, ഒരു ചൈനീസ് നിർമ്മിത പിസ്റ്റൾ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തി.
ഡ്രോൺ വിരുദ്ധ നടപടികൾ ആരംഭിക്കുകയും ഡ്രോണിന് നേരെ വെടിയുതിർക്കുകയും ചെയ്തതായി ബിഎസ്എഫ് കൂട്ടിച്ചേർത്തു. ഡ്രോൺ ഉപയോഗിച്ചു ഭീകരർക്ക് ആയുധങ്ങൾ എത്തിക്കാൻ പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായുള്ള ശ്രമങ്ങളെയാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പഞ്ചാബ് പോലീസ് മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയിരുന്നു. 8.4 ലക്ഷം രൂപ വിലമതിക്കുന്ന 15 കിലോഗ്രാം ഹെറോയിൻ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും രക്ഷപെട്ട പ്രതികളെ പിടികൂടാനായി സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.