മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ച ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മെയ് 4 ന് കാങ്‌പോപി ജില്ലയിലാണ് സംഭവം നടന്നത്.
മൂന്ന് സ്ത്രീകളെ ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കിയെന്നാണ് പരാതി. അക്രമത്തെ തുടർന്ന് ആൾക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവർ. സ്ത്രീകളിൽ ഒരാൾ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. ഇരയുടെ സഹോദരൻ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്‌തെന്ന് 19 വയസ്സുകാരിയായ പെൺകുട്ടി പറഞ്ഞു.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംഭവത്തെ വിമർശിച്ചു. “മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യാ ടുഡേയോട് സംസാരിച്ച മുഖ്യമന്ത്രി, വീഡിയോ സംസ്ഥാന സർക്കാർ സ്വമേധയാ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പറഞ്ഞു.
“ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഇന്ന് വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനോട് ആവശ്യപ്പെട്ടു. വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചാൽ അവർക്കെതിരെയും നടപടിയെടുക്കും” മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന് നൽകിയ പരാതിയിൽ കാംഗ്‌പോപി ജില്ലയിൽ മെയ് 4 സംഭവം നടന്നത്. എന്നാൽ ജൂൺ 21 ന് തൗബാൽ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റവാളികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ട്.
“മൂന്ന് സ്ത്രീകളെയും അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ജനക്കൂട്ടത്തിന് മുന്നിൽ നഗ്നരാക്കുകയും ചെയ്തു,” എഫ്‌ഐആറിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 4 ന്, എകെ റൈഫിൾസ്, എസ്എൽആർ, ഇൻസാസ്, .303 റൈഫിൾസ് തുടങ്ങിയ അത്യാധുനിക ആയുധങ്ങളുമായി ഏകദേശം 800-1,000 വ്യക്തികൾ മണിപ്പൂരിലെ ഒരു ഗ്രാമത്തിൽ പ്രവേശിച്ചു.
കടകൾ കൊള്ളയടിക്കുകയും സ്വത്തുക്കളും വീടുകളും നശിപ്പിക്കുകയും ചെയ്തതു. മീതേയ് ലീപുൺ, കംഗ്ലെയ്പാക് കൻബ ലുപ്, അറംബായ് തെങ്കോൾ, വേൾഡ് മെയ്തേയ് കൗൺസിൽ തുടങ്ങിയ സംഘടനകളിൽപ്പെട്ട മെയ്തേയ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ബഹളത്തിനിടയിൽ, രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും – അടുത്തുള്ള വനത്തിലേക്ക് രക്ഷപ്പെട്ടു. എന്നാൽ ഒരുകൂട്ടം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയി.
ഒരാളെ കൊലപ്പെടുത്തി. മൂന്ന് സ്ത്രീകളെ നഗ്നരാക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. 19 കാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. തടയാൻ ശ്രമിച്ചപ്പോൾ അവളുടെ സഹോദരൻ കൊല്ലപ്പെട്ടു. പിന്നീട് സ്ത്രീകൾ രക്ഷപെടുകയായിരുന്നു. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ വിമർശിച്ചു.