ആഗോള ബോക്സ് ഓഫീസിൽ എതിരാളികൾ ഇല്ലാതെ പടയോട്ടം തുടർന്ന് ജെയിംസ് കാമറൂൺ ചിത്രം അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ഇതുവരെ 16000 കോടിയിലേറെ( $2 billion) ചിത്രം നേടിയെന്നാണ് കണക്ക്. ചിത്രം റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകൾ ആണിത്. 2022ൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമ എന്ന ഖ്യാതിയും അവതാര്‍ 2വിന് തന്നെ സ്വന്തം.
ആഗോള ബോക്സ് ഓഫീസിൽ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെയാണ് ഇപ്പോൾ അവതാർ 2 മറകടന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്താണ് അവതാർ 2 ഇപ്പോഴുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ്. ഇവയെ ഈ ആഴ്ചയോടെ അവതാർ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.