മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തി

0
71

മധ്യപ്രദേശിലെ നർമദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്.

ഇതെക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here