അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപയാണ് തിയേറ്ററുകളിൽ നിന്നു വാരിയത്.
വാരിസ് ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും വാരിയത് നാല് കോടിയും കർണാടകയിൽ നിന്നും 5.65 കോടിയും വാരി. അജിത് ചിത്രം തുനിവിന്റെ കേരള കലക്‌ഷൻ പുറത്തുവന്നിട്ടില്ല. അതേസമയം തമിഴ്നാട്ടിൽ നിന്നും ഇരു ചിത്രങ്ങളും ആദ്യ ദിനം 20 കോടിക്കു മുകളിൽ കളക്ഷൻ നേടിയതായി പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പറയുന്നു.
നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണു അജിത്തിന്റെയും വിജയ്‍യുടെയും ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലെത്തിയത്. തമിഴ്നാട്ടിൽ പൊങ്കൽ റിലീസായാണ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയത്. കേരളത്തിൽ വാരിസ് 400 സ്ക്രീനുകളിലും തുനിവ് 250 സ്ക്രീനുകളിലുമാണ് റിലീസ് ചെയ്തത്.