ഇന്ത്യയെ നയിക്കുന്നത് യുവശക്തിയുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി

0
68

യുവശക്തിയുടെ സ്വപ്നങ്ങളാണ് ഇന്ത്യയെ നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവശക്തിയെന്നാൽ ഇന്ത്യയുടെ ചാലക ശക്തിയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകുന്നുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. 26-ാമത് ദേശീയ യുവജന ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

യുവശക്തിയുടെ സ്വപ്‌നങ്ങളാണ് ഇന്ത്യയെ നയിക്കുക. അവരുടെ അഭിലാഷങ്ങളാണ് രാജ്യത്തിന്റെ ലക്ഷ്യം. അവരുടെ അഭിനിവേശമാണ് ഇന്ത്യയുടെ ശക്തിയായി മാറുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കളിപ്പാട്ടങ്ങൾ മുതൽ വിനോദസഞ്ചാരം, പ്രതിരോധം മുതൽ ഡിജിറ്റൽ വരെ, രാജ്യം ലോകമെമ്പാടും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. ‘ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണെന്ന് പറയുന്ന ആഗോള ശബ്ദങ്ങൾ ഇന്ന് ഉയർന്നുവരുന്നു. ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെ യുവത്വത്തിന്റെ നൂറ്റാണ്ട്’ മോദി പറഞ്ഞു.

‘ഇത് ചരിത്രത്തിലെ ഒരു പ്രത്യേക സമയമാണ്. നിങ്ങൾ ഒരു പ്രത്യേക തലമുറയാണ്. ആഗോള രംഗത്ത് ഇന്ത്യയെ സ്വാധീനിക്കുകയെന്ന പ്രത്യേക ദൗത്യം നിങ്ങൾക്കുണ്ട്. യുവശക്തി രാജ്യത്തിന്റെ ചാലകശക്തിയാണ്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here