കണ്ണൂരിൽ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായിരിക്കുന്നത്.17 ഓളം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയിരിക്കുന്നത്.
സ്‌കൂളിൽ അധ്യാപിക നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈൽഡ് ലൈൻ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പോലീസിന് കൈമാറുകയായിരുന്നു.
തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് ഇത്രയധികം പരാതികൾ ഉയരുന്നത്. നാല് വർഷമായി അധ്യാപകൻ സ്‌കൂളിൽ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളിൽ നിന്നും എത്തിയതാണ്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ അഞ്ച് കേസുകളാണ് തളിപ്പറമ്പ് പോലീസ് എടുത്തിരിക്കുന്നത്. മറ്റ് വിദ്യാർത്ഥികളുടെ പരാതികൾ കേട്ട് കൂടുതൽ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ അദ്ദേഹം പ്രവർത്തിച്ച സ്‌കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു.