ബോളിവുഡ് ലോകത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന വാക്കാണ് നെപ്പോട്ടിസം. ഇപ്പോഴിതാ നെപ്പോട്ടിസം എന്ന വാക്കിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് നടി സോനാക്ഷി സിൻഹ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
നെപ്പോട്ടിസം എന്ന വാക്ക് തന്നെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ ആ വാക്ക് പ്രചരിപ്പിച്ച ആളുടെ സഹോദരിയാണ് അവരുടെ ജോലികളിൽ സഹായിക്കുന്നത്. കങ്കണ റണൗട്ടിനെ പരോക്ഷമായി വിമർശിച്ചായിരുന്നു സോനാക്ഷിയുടെ സംസാരം.
തന്റെ അച്ഛൻ മകളെ സിനിമയിലെടുക്കണമെന്ന് ഒരു നിർമാതാവിനോടും പറഞ്ഞിട്ടില്ലെന്ന് നടി പറയുന്നു. പ്രമുഖ രാഷ്ട്രീയ നേതാവും അഭിനേതാവുമാണ് സോനാക്ഷിയുടെ അച്ഛൻ ശത്രുഘ്‌നൻ സിൻഹ.
ബോളിവുഡിൽ നിപ്പോട്ടിസം എന്ന വാക്ക് ചൂടേറിയ വിഷയമായത് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടർന്നാണ്. താരത്തിന്റെ ദുരൂഹ മരണത്തിനുള്ള അന്വേഷണത്തിന് ഇടയിൽ നിരവധി സെലിബ്രിറ്റികൾ തങ്ങൾക്ക് ബോളിവുഡിൽ നേരിടേണ്ട ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കങ്കണ റണൗട്ട് സുശാന്തിന്റെ മരണത്തിൽ വിവാദമുയർത്തുന്ന പ്രസ്താവനകളാണ് നടത്തിയത്.