വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ,

0
55

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കാനിരിക്കെ വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തി. ഇന്ന് പുലർച്ചെയാണ് നാലംഗ സംഘം എത്തിയത്. കമ്പമലയിലെ ജങ്ഷനിൽ മുദ്രാവാക്യം വിളിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തോട്ടം തൊഴിലാളികളോട് അടക്കമുള്ളവരോട് ആഹ്വാനം ചെയ്തു.പുലർച്ചെ രാവിലെ 6:15 ഓടെയാണ് സംഭവം. 10 മിനിറ്റോളം ജങ്ഷനിൽ മുദ്രാവാക്യം വിളിച്ചെന്ന് നാട്ടുകാർ പറഞ്ഞു.

പിന്നീട് മക്കിമല ഭാഗത്തേക്ക് നീങ്ങിയ സംഘം ഇവിടെയുള്ള തോട്ടങ്ങളിലൂടെ അപ്രത്യക്ഷമാകുകയായിരുന്നു.അതേസമയം മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞു. സിപി മൊയ്തീന്‍, മനോജ്, സോമന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാലാമന്‍ ആരെന്ന് കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

”വോട്ട് ചെയ്തിട്ട് കാര്യമില്ല തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം” എന്നിങ്ങനെ മാവോയിസ്റ്റുകൾ നാട്ടുകാരോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. മാവോയിസ്റ്റുകളുടെ വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇതാദ്യമാണ്.വര്‍ഷങ്ങളായി കമ്പമല, മക്കിമല മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്.

പ്രദേശത്ത് പോലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും പരിശോധന നിരന്തരം ഇവിടെ നടക്കാറുണ്ട്. വനം വികസന കോര്‍പ്പറേഷന്റെ തേയിലത്തോട്ടം അടക്കമുള്ളവ ഇവിടെയുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന ധാരാളം പാടികളും മേഖലയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here