വയനാട്: രണ്ടു കേസുകളിലായി മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി കൽപ്പറ്റ സ്വദേശി ബിൻഷാദാണ് അറസ്റ്റിലായത്. ആർടിഒ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ബിൻഷാദ് പിടിയിലായത്. ഇയാളില്‍ നിന്നും. 3.30 ഗ്രാം എംഡിഎംഎ സുൽത്താൻ ബത്തേരി പൊലീസ് പിടിച്ചെടുത്തു.
കേരള തമിഴ്നാട് അതിർത്തിയായ വയനാട് നൂൽപ്പുഴ മൂക്കുത്തിക്കുന്നിൽ വെച്ചാണ് കഞ്ചാവുമായി മേപ്പാടി ചൂരൽമല സ്വദേശി മുഹമ്മദ് ഫായിസ് അറസ്റ്റിലായത്. നൂൽപ്പുഴ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്. മുഹമ്മദ് ഫായിസില്‍ നിന്നും കെഎസ്ആര്‍ടിസി ബസിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.