ബംഗളൂർ : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി. ഓഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒന്‍പത് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യെദ്യൂരപ്പയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത്. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ബംഗളൂരുവിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.