ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സൂചന

0
63

ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സൂചന. തൃക്കരിപൂര്‍ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ട് പേരുമാണ് കാണാതായിരുന്നത്. ഇവര്‍ യമനില്‍ എത്തിയിരുന്നതായി കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

വര്‍ഷങ്ങളായി ദുബായില്‍ താമസിച്ചിരുന്ന കുടുംബം സൗദി വഴിയാണ് യമനില്‍ എത്തിയത്. പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരില്‍ ഒരാള്‍ സൗദി വഴിയും മറ്റൊരാള്‍ ഒമാനില്‍ നിന്നുമാണ് പോയത്. പ്രത്യേക അന്വേഷണസംഘം തൃക്കരിപ്പൂരിലെത്തി അന്വേഷണം ആരംഭിച്ചു.

2016 ല്‍ പടന്ന, തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്ന് നാല് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേര്‍ ഐഎസ്എല്‍ ചേര്‍ന്നിരുന്നു. ഇവരില്‍ ഏഴുപേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സ്ഥിരീകരണം ലഭിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒമ്പത് പേര്‍ രണ്ടുവര്‍ഷമായി അഫ്ഗാന്‍ സൈന്യത്തിന്റെ തടങ്കലില്‍ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here