ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരായ കോടതിയലഷ്യക്കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്മാറി.സെപ്റ്റംബർ രണ്ടിന് വിരമിക്കുകയാണെന്നും ഈ കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. കേസ് സെപ്റ്റംബർ 10ന് മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റീസ് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു
2009-ൽ തെഹൽക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതിയിലെ മുൻ ചീഫ് ജസ്റ്റീസുമാരിൽ പലരും അഴിമതിക്കാരാണെന്ന പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയാണ് കോടതിയലക്ഷ്യ കേസിന് കാരണം.