കൊച്ചി: സ്വര്‍ണവില കുത്തനെ കുതിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം വില 40000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്.
എന്നാല്‍ സ്വര്‍ണം വില്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണിന്ന്. രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാനുള്ള ഒരു കാരണം. വരുംദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ….
കൊച്ചി: സ്വര്‍ണവില കുത്തനെ കുതിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം വില 40000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത്.
എന്നാല്‍ സ്വര്‍ണം വില്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണിന്ന്. രൂപയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാനുള്ള ഒരു കാരണം. വരുംദിവസങ്ങളിലെ ട്രെന്‍ഡ് ഇങ്ങനെ….
കേരളത്തില്‍ ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5030 രൂപയും പവന് 40240 രൂപയുമായി ഉയര്‍ന്നു. രണ്ടു ദിവസം മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു സ്വര്‍ണം. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. ഈ മാസം ഇത്രയും വലിയ തുക ഉയരുന്ന ദിവസം കൂടിയാണിന്ന്.
കഴിഞ്ഞ മാര്‍ച്ചില്‍ സ്വര്‍ണം പവന് 4000 രൂപ കടന്നിരുന്നു. 40560 രൂപയാണ് മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തിയത്. പിന്നീട് ക്രമേണ കുറയുന്നതാണ് കണ്ടത്. എന്നാല്‍ വര്‍ഷാവസാനം കാര്യങ്ങള്‍ മാറുകയാണ്. വില ദിനം പ്രതി കൂടുകയാണ്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. സര്‍വകാല റെക്കോഡ് ഭേദിക്കാനുള്ള സാധ്യതയുമുണ്ട്.
കേരളത്തില്‍ സ്വര്‍ണം ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് വില 42000 രൂപയാണ്. ഈ റെക്കോര്‍ഡ് മറികടക്കാനാണ് ഇപ്പോള്‍ സാധ്യത തെളിയുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പ നിരക്കില്‍ മാറ്റം വരുന്നതാണ് സ്വര്‍ണത്തിന് കുതിപ്പുണ്ടാകാന്‍ ഒരു കാരണം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുന്ന തോത് മന്ദഗതിയിലാക്കുന്നത് സ്വര്‍ണത്തിന് വില കൂട്ടിയേക്കും.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്വര്‍ണം ഔണ്‍സിന് 1811 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കേരളത്തില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. അന്ന് ഡോളര്‍-രൂപ മൂല്യം 76 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂല്യം 82 പിന്നിട്ടിരിക്കുകയാണ്. അതും കേരളത്തില്‍ വില ഉയരുന്നതിന് മറ്റൊരു കാരണമാണ്.
ഡോളര്‍ കരുത്താര്‍ജ്ജിക്കുന്ന വേളയില്‍ രൂപയുടെ മൂല്യം ഇടിയും. അപ്പോള്‍ സ്വര്‍ണത്തിന് വലിയ വില നല്‍കേണ്ടി വരും. പുതുവര്‍ഷമാകുമ്പോഴേക്കും കേരളത്തില്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കാം. സ്വര്‍ണം വില്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അടിയന്തരമായ ആവശ്യമില്ലെങ്കില്‍ കാത്തിരിക്കാവുന്നതാണ്. നിലവില്‍ വിപണി വിലയില്‍ നിന്ന് 1000 രൂപയിലേറെ കുറച്ചാണ് വില്‍ക്കുന്ന വേളയില്‍ പവന് ലഭിക്കുന്നത്.
സ്വര്‍ണ വില ഉയരുമ്പോള്‍ ഏറെ നിരാശരാകുന്നത് വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നവരാണ്. ഇത്തരക്കാര്‍ ജ്വല്ലറികള്‍ നല്കുന്ന മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉപയോഗപ്പെടുത്തലാണ് നല്ലത്. ബുക്ക് ചെയ്യുമ്പോഴുള്ള വിലയ്ക്ക് സ്വര്‍ണം ലഭിക്കാന്‍ ഇത് സഹായിക്കും. കുറഞ്ഞാല്‍ ആ വിലയ്ക്കും കിട്ടും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് സമയപരിധി എല്ലാ ജ്വല്ലറികളും നിശ്ചിയിച്ചിട്ടുണ്ട്.
വഖഫ് ഭേദഗതി ബില്ലിനെതിരേ പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബംഗ്ലാദേശ് നടത്തിയ പ്രസ്താവന ഇന്ത്യ തള്ളി. ധാക്കയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ക്ക് സമാന്തരമായുള്ള ''കപടശ്രമ''മാണിതെന്ന് ഇന്ത്യ വിശേഷിപ്പിച്ചു.
സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ...