കേന്ദ്ര പോലീസ് സേനകളിൽ 24,369 ഒഴിവുകൾ

0
68

കേന്ദ്ര പോലീസ് സേനകളിൽ 24,369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. ബി.എസ്.എഫ്., സി.ആർ.പി.എഫ്., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ഐ.ടി.ബി.പി. സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നിവയിൽ കോൺസ്റ്റബിൾ, ജനറൽ ഡ്യൂട്ടി തസ്തികയിലും അസം റൈഫിൾസിൽ റൈഫിൾമാൻ ജനറൽ ഡ്യൂട്ടി തസ്തികയിലും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ശിപായി തസ്തികയിലുമാണ് ഒഴിവ്. വനിതകൾക്കും അപേക്ഷിക്കാം.

യോഗ്യത
പത്താംക്ലാസ് വിജയം. ശാരീരികയോഗ്യത: ഉയരം- പുരുഷന്മാർക്ക് 170 സെ.മീറ്ററും വനിതകൾക്ക് 157 സെ.മീറ്ററും വേണം. എസ്.ടി.ക്കാർക്ക് ഇത് യഥാക്രമം 162.5, 150 സെ.മീറ്റർ ആയിരിക്കും. നെഞ്ചളവ്-പുരുഷന്മാർക്ക് 80 സെ.മീറ്റർ. 5 സെ.മീറ്റർ വികസിപ്പിക്കാൻ കഴിയണം. വനിതകൾക്ക് നെഞ്ചളവ് ബാധകമല്ല.

പ്രായത്തിനും ഉയരത്തിനും അനുസരിച്ച ഭാരം വേണം. പ്രായം: 18-23. (01.01.2023 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക). 02.01.2000-നും 01.01.2005-നും ഇടയിൽ ജനിച്ചവരാവണം. മൂന്നുവർഷത്തെ വയസ്സിളവിന് അർഹതയുള്ളവർ 02.01.1997-ന് മുൻപ് ജനിച്ചവരാവരുത്.

വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാർക്ക് 5 വർഷവും (കോഡ് 01), ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും (കോഡ് 02) വിമുക്തഭടർക്ക് സർവീസ് കാലയളവിനുപുറമെ മൂന്നുവർഷവും (കോഡ് 03) ഉയർന്ന പ്രായത്തിൽ ഇളവുലഭിക്കും.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുണ്ടാകും. ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. രണ്ട് മാർക്ക് വീതമുള്ള 80 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാർക്കുണ്ട്്. ഒരു ഉത്തരം തെറ്റിയാൽ 0.5 മാർക്ക് കുറയ്ക്കും. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.

21,700-69,100 രൂപ (പേ ലെവൽ-3). എൻ.സി.ബി.യിലെ ശിപായി തസ്തികയുടെ ശമ്പളം: 18,000-56,900 രൂപ (പേ ലെവൽ-1)

വിവരങ്ങൾക്ക്: ssc.nic.in അവസാനതീയതി: നവംബർ 30

LEAVE A REPLY

Please enter your comment!
Please enter your name here