ലൈഫ് ജാക്കറ്റുകളില്ലെന്ന് രക്ഷപ്പെട്ടവർ; ഡ്രൈവർക്കെതിരെ കേസെടുത്തു
ബുധനാഴ്ച മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച സ്വകാര്യ ബോട്ടിൽ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി രക്ഷപ്പെട്ടവർ.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫൻ്റ ദ്വീപിലേക്ക് 110-ലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് നേവിയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് മറിഞ്ഞു. 13 പേർ മരിക്കുകയും 115 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രക്ഷപ്പെട്ട മുംബൈ സകിനാകയിൽ നിന്നുള്ള നാഥറാം ചൗധരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാവികസേനയുടെ സ്പീഡ് ബോട്ടിൻ്റെ ഡ്രൈവർക്കെതിരെ പോലീസ് എഫ്ഐആർ ഫയൽ ചെയ്തു.
ഇന്ത്യൻ നാവികസേനയുടെ പ്രസ്താവന പ്രകാരം, കടലിൽ എഞ്ചിൻ ട്രയലിനിടെ സ്പീഡ് ബോട്ട് തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.
സ്പീഡ് ബോട്ട് എഞ്ചിൻ പരീക്ഷണത്തിന് വിധേയമായ ഒരു റിജിഡ് ഇൻഫ്‌ളേറ്റബിൾ ബോട്ട് (RIB) ആണെന്നും എഞ്ചിൻ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും നാവികസേന പറഞ്ഞു.
മരിച്ചവരിൽ നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ ഉൾപ്പെടെ 12 യാത്രകളും ഒരു ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ബോട്ടിലുണ്ടായിരുന്ന 115 പേരെ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ടിലുണ്ടായിരുന്ന ഒറിജിനൽ എക്യുപ്‌മെൻ്റ് മാനുഫാക്‌ചററിലെ (OEM ഒരു നാവികസേന ഉദ്യോഗസ്ഥനും രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
11 നേവി ബോട്ടുകളും മറൈൻ പോലീസിൻ്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിൻ്റെ ഒരു ബോട്ടും മേഖലയിൽ വൻ തിരച്ചിൽ നടത്തുന്നുണ്ട്.