ചരിത്രമെഴുതി ഐഎസ്ആര്‍ഒ

0
62

മൊത്തം 5400 കിലോഗ്രാം ഭാരമുള്ള ഈ 36 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തുന്നതോടെ ഐ.എസ്.ആര്‍.ഒയ്ക്ക് അത് അഭിമാന നിമിഷം. ഇന്ത്യന്‍ മണ്ണില്‍നിന്ന് ഇത്രയും ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും ആദ്യമായിട്ടാണ്.
ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ (എല്‍.വി.എം.-3) എന്നു പേരുമാറ്റിയ ജി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആര്‍.ഒ. നടത്തുന്ന ആദ്യത്തെ വാണിജ്യ വിക്ഷേപണമാണ് വിജയം നേടിയത്.10 ടണ്‍വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയോട് അടുത്ത ഭ്രമണപഥത്തിലെത്തിക്കാന്‍ എല്‍.വി.എം.-3 റോക്കറ്റിന് ശേഷിയുണ്ട്.ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സര്‍ക്കാരും സംയോജിച്ചുള്ള സംരംഭമാണ് വണ്‍ വെബ്ബ്. ഇന്റർനെറ്റ് സേവനം ശക്തിപ്പെടുത്താൻ മൊത്തം 660 ഉപഗ്രഹങ്ങൾ ഭാവിയിൽ വിക്ഷേപിക്കാനാണീ സംരംഭം.

LEAVE A REPLY

Please enter your comment!
Please enter your name here