ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി വകുപ്പ് മന്ത്രി

0
75

തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്‌തു. പൂരനഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനവും കണ്ടു.

ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരിൽക്കണ്ട് ആശയവിനിമയം നടത്തി. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്‌മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് ലൈസൻസ് നേടുന്ന ആദ്യ വനിതയാണവർ. ഷീനക്ക് എല്ലാവിധ ആശംസകൾ മന്ത്രി നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here