ഷട്ടീൻ കുപ്പിവെള്ളം നിരോധിച്ച് സൗദി,

0
57

വെള്ളം അണുവിമുക്തമാക്കുമ്പോൾ രൂപപ്പെടുന്ന ബ്രോമേറ്റ് എന്ന രാസവസ്തുവിന്റെ അംശം അമിതമായി കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വിപണിയിൽനിന്ന് ഷട്ടീൻ കുപ്പിവെള്ളം പിൻവലിക്കാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ഉത്തരവിട്ടു. ഷട്ടീൻ കുപ്പിവെള്ളം കുടിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അവ കടകളിൽനിന്ന് ഉടനടി ഒഴിവാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു.

അൽ സുൽഫി ഗവർണറേറ്റിലെ നജ്ദ് സ്പ്രിങ്സ് മാനുഫാക്ചറിങ് കമ്പനിയാണ് ഷട്ടീൻ കുപ്പിവെള്ളം നിർമിക്കുന്നത്. അനുവദനീയമായ പരമാവധി പരിധിക്കപ്പുറമുള്ള ബ്രോമേറ്റിന്റെ അളവ് ഷൈൻ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി.ഷട്ടീൻ വെള്ളത്തിന്റെ എല്ലാ വലുപ്പത്തിലുമുള്ള ബോട്ടിലുകൾക്കും എല്ലാ ബാച്ച് നമ്പറുകൾക്കും നിർദേശം ബാധകമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി കമ്പനിയുടെ ഫാക്ടറിയിൽ ഉൽപാദനം നിർത്തിവെക്കാനും ഉൽപന്നം ഉടൻ വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനും മന്ത്രാലയം ഉത്തരവിട്ടു.

തീരുമാനത്തിന്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറഞ്ഞ അതോറിറ്റി, ഈ കുപ്പിവെള്ളം കുടിക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. നിലവിൽ ഉപയോഗിക്കുന്നവർ അതിന്റെ ഉപയോഗം ഉടൻ നിർത്തണം. കൂടുതൽ വിവരങ്ങൾക്ക് എസ്എഫ്ഡിഎ നൽകുന്ന അപ്ഡേറ്റുകൾ പിന്തുടരണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here