ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും

0
50

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും. എയ്ഡന്‍ മക്രം നായകനായ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാന്‍, ജെറാള്‍ഡ് കോറ്റ്സി, ക്വിന്റണ്‍ ഡി കോക്ക്, ജോര്‍ണ്‍ ഫോര്‍ച്യൂയിന്‍, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ ജാന്‍സെന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ മഹാരാജ്, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, കാഗിസോ റബാഡ, റയാന്‍ റിക്കല്‍ടണ്‍, തബ്രായിസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ഇടം കണ്ടെത്തയത്. റിസര്‍വ് താരങ്ങളായി നാന്ദ്രെ ബര്‍ഗറും ലുങ്കി എന്‍ഗിഡിയും ഇടം പിടിച്ചു.

ജോഷ് ബട്ട്ലര്‍ നായകനായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ മൊയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്ക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍,ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ് എന്നിവരാണ് ടീമംഗങ്ങള്‍.

രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍, ഹര്‍ദിക് പാണ്ഡ്യ ഉപനായകന്‍. യശസ്വി ജയ്സ്‌വാള്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്.ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here