നോയിഡ വിമാനത്താവള പദ്ധതിക്കായി കർഷകരിൽ നിന്ന് ഭൂമി വിട്ടുകിട്ടാൻ വൈകാരിക കാർഡിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.

0
50

നോയിഡ:  നോയിഡ വിമാനത്താവള പദ്ധതിക്കായി കർഷകരിൽ നിന്ന് ഭൂമി വിട്ടുകിട്ടാൻ വൈകാരിക കാർഡിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. നഷ്ടപരിഹാരം വർധിപ്പിച്ച് നൽകാമെന്നും ദയവുചെയ്ത് കർഷകർ പദ്ധതിക്കായി ഭൂമി വിട്ടുനൽകണമെന്നും അദ്ദേഹം കർഷകരോട് വൈകാരികമായി അഭ്യർഥിച്ചു. 29,560 കോടി രൂപ ചെലവ് വരുന്ന ഗ്രീൻഫീൽഡ് വിമാനത്താവളം ദില്ലിയിൽ 75 കിലോമീറ്റർ അകലെ അകലെ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാർ ഏരിയയിലാണ് നിർമിക്കുന്നത്.

എന്നാൽ ഈ വർഷം ആദ്യം ഭൂമി ഏറ്റെടുക്കേണ്ട ആറ് ഗ്രാമങ്ങളിലെ ഒരു വിഭാഗം കർഷകർ ഭൂമി വിട്ടുനൽകാൻ വിസ്സമ്മതിച്ചതോടെ പദ്ധതി പ്രതിസന്ധിയിലാകുകയായിരുന്നു.  രൺഹേര, കുരേബ്, ദയനാട്പൂർ, കരൗലി ബംഗാർ, മുന്ദ്ര, ബിരാംപൂർ എന്നീ ആറ് ഗ്രാമങ്ങളിൽ നിന്നാണ് വിമാനത്താവളത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതെന്ന് അധികൃതർ പറഞ്ഞു. 2013 ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരം, ഏറ്റെടുക്കുന്നതിന് കുറഞ്ഞത് 70 ശതമാനം ഭൂവുടമകളുടെ സമ്മതം ആവശ്യമാണ്. ഒക്‌ടോബർ 14ന് ജെവാർ എംഎൽഎ ധീരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിൽ 200-ഓളം കർഷകർ ലഖ്‌നൗവിലെത്തി മുഖ്യമന്ത്രി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോ​ഗത്തിലാണ് ആദിത്യനാഥ് വികാരാധീനനായതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കർഷകരുമായി പ്രശ്നങ്ങൾക്ക് ആ​ഗ്രഹിക്കുന്നില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.

ചതുരശ്ര മീറ്ററിന് 3,400 രൂപ വർദ്ധിപ്പിച്ച പലിശയുൾപ്പെടെ നഷ്ടപരിഹാരം നൽകാമെന്നും അദ്ദേഹം വാ​ഗ്ദാനം ചെയ്തു. ജെവാറിലെ ജനങ്ങൾ തനിക്ക് കുടുംബത്തെപ്പോലെയാണെന്നും അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിൽ നിങ്ങളുടെ സംഭാവന നിങ്ങളുടെ വരും തലമുറകൾക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജെവാറിൽ താമസിക്കുന്ന ആളുകൾക്ക് വിമാനത്താവളത്തിന്റെ നേട്ടം ലഭിച്ചില്ലെങ്കിൽ പ്രദേശത്തിന്റെ വികസനത്തിന് അർത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here