പൃഥ്വിരാജിന്റെ ഏകപക്ഷീയമായ തീരുമാനമല്ല L2 എമ്പുരാൻ (L2 Empuraan) എന്ന് ആന്റണി പെരുമ്പാവൂർ (Antony Perumbavoor). പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല എന്നും ആന്റണി. സമ്മർദത്തിന് വഴങ്ങിയില്ല L2 എമ്പുരാൻ റീ-എഡിറ്റിംഗ് ചെയ്തത് എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സിനിമയിൽ തിരുത്തൽ വരുത്തിയത് കൂട്ടായ തീരുമാനത്തിനൊടുവിൽ. ആളുകളെയോ, വ്യക്തികളെയോ, സഘടനകളെയോ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ‘L2 എമ്പുരാൻ’ എടുത്തത്. സിനിമയെ ജനം സ്വീകരിച്ചു കഴിഞ്ഞു. മോഹൻലാൽ കഥയറിഞ്ഞ് തന്നെയാണ് അഭിനയിച്ചത് എന്ന് ആന്റണി പെരുമ്പാവൂർ. മേജർ രവിയുടെ പ്രതികരണത്തെക്കുറിച്ച് പറയാൻ താൻ ആളല്ല എന്നും അദ്ദേഹം പരാമർശിച്ചു. സിനിമയിലെ വില്ലന്റെ പേര് റീ-എഡിറ്റിൽ മാറ്റിയിട്ടുണ്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
റീ-എഡിറ്റ് ചെയ്ത L2 എമ്പുരാൻ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം. ഫസ്റ്റ് ഷോയിൽ തന്നെ പുതിയ പതിപ്പ് വരും എന്ന് റിപ്പോർട്ട് ഉണ്ടായെങ്കിലും, ചെറുതായൊന്നു വൈകും എന്നാണ് ഏറ്റവും ഒടുവിലെ വിവരം.
2002-ലെ ഗുജറാത്ത് കലാപത്തെ പരാമർശിക്കുന്നതായി പറയപ്പെടുന്ന ഭാഗമാണ് L2 എമ്പുരാൻ വിവാദത്തിന്റെ കാതൽ. ഈ ചിത്രീകരണം വലതുപക്ഷ ഗ്രൂപ്പുകളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും, പ്രത്യേകിച്ച് ആർഎസ്‌എസിൽ നിന്നും ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി, സിനിമ ‘ഹിന്ദു വിരുദ്ധ’ ആഖ്യാനം ഉൾക്കൊള്ളുന്നുവെന്ന് വാദിക്കപ്പെട്ടു