ഐസിസി ഏകദിന 2023 ലോകകപ്പ് ആരംഭിച്ചതോടെ ഇന്ത്യയിൽ ക്രിക്കറ്റ് ആവേശം കൊടുമുടി കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരിലൊരാളായ എയർടെൽ, ആവേശകരമായ ഡാറ്റ പ്ലാനുകളുമായി ക്രിക്കറ്റ് പ്രേമികൾക്കൊപ്പം ചേർന്നിരിക്കുകയാണ്.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലെ മത്സരങ്ങൾക്കായി രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു, ഇത് മുന്നിൽ കണ്ടാണ് അവരുടെ സ്ട്രീമിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എയർടെൽ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചത്.
എയർടെല്ലിന്റെ സ്‌പെഷ്യൽ ക്രിക്കറ്റ് ഡാറ്റ പ്ലാനുകൾ
ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം കൈവിടാൻ ആഗ്രഹിക്കാത്ത ക്രിക്കറ്റ് പ്രേമികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് എക്‌സ്‌ക്ലൂസീവ് ഡാറ്റ പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചത്. ഈ ഡാറ്റ പ്ലാനുകൾ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്, കൂടാതെ മെച്ചപ്പെട്ട കാഴ്‌ചാനുഭവം വാഗ്‌ദാനം ചെയ്യുന്നതുമാണ്.
99 രൂപ പ്ലാൻ: ഈ പ്ലാൻ 2 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ വാഗ്‌ദാനം ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഡാറ്റ പരിധികളെ കുറിച്ച് ആകുലപ്പെടാതെ മത്സരങ്ങൾ സ്ട്രീം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
49 രൂപ പ്ലാൻ: ഒരു ചെറിയ കാലയളവിലേക്ക് മാത്രമുള്ള പ്ലാൻ തിരയുന്നവർക്ക് എയർടെൽ ഒരു ദിവസത്തേക്ക് 6ജിബി ഡാറ്റ നൽകുന്ന ഓഫർ വാഗ്‌ദാനം ചെയ്യുന്നു, ഇത് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിന് ഏറ്റവും അനുയോജ്യമാണ്.
സ്പെഷ്യൽ എയർടെൽ DTH റീചാർജ് പ്ലാനുകൾ
മൊബൈൽ ഡാറ്റ പ്ലാനുകൾക്ക് പുറമേ, ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിന് എയർടെൽ ഡിടിഎച്ച് സ്‌റ്റാർ നെറ്റ്‌വർക്കുമായി സഹകരിക്കുന്നു. ഈ പ്ലാനുകൾ സ്‌റ്റാർ സ്‌പോർട്‌സ് പോർട്ട്‌ഫോളിയോയിൽ നിന്ന് ചാനലുകൾ തിരഞ്ഞെടുക്കുന്നതിനും ചേർക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കാൻ ലക്ഷ്യമിടുന്നു.