കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകും. തുക കെട്ടിവെച്ചാൽ മാത്രം ജാമ്യം നൽകിയാൽ മതിയെന്നും ഹൈക്കോടതി നിർദേശിച്ചു.
രണ്ടാഴ്ചക്കുള്ളിൽ 5.20 കോടി കെട്ടിവെക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനമെമ്പാടുമായി രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ പ്രതിചേർക്കാനും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് സി.പി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.