കെഎസ്ആര്‍ടിസിയില്‍ പിടിമുറുക്കി സ്വിഫ്റ്റ്: സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഉടന്‍ ഏറ്റെടുക്കും

0
60

കെഎസ്ആര്‍ടിസിയില്‍ പിടിമുറുക്കാന്‍ കെ സ്വിഫ്റ്റ് കമ്പനി ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി രൂപീകരിച്ച സ്വിഫ്റ്റ് ഹ്രസ്വദൂര സര്‍വീസുകളിലേക്കും ചുവടുവയ്ക്കുന്നു. ഇതിന്റെ ആദ്യ പടിയായി തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉടന്‍ സ്വിഫ്റ്റിന്റെ ഭാഗമാകും.

ദീര്‍ഘദൂര ബസ്സുകള്‍ക്കായുള്ള പുതിയ സ്വതന്ത്ര കമ്പനി എന്നാണ് ആരംഭഘട്ടത്തില്‍ സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വിശേഷിപ്പിച്ചത്. കേരളത്തിന് പുറത്തേക്കുള്ള എസി സര്‍വീസുകളില്‍ മാത്രം കൈവച്ചുണ്ടായിരുന്നു പുതിയ കമ്പനിയുടെ തുടക്കവും.എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി മൂന്ന് മാസമാകുമ്പോള്‍ തന്നെ ലോക്കല്‍  സര്‍വീസുകളിലേക്കും സ്വിഫ്റ്റ് കടന്നു വരികയാണ്.

കെഎസ്ആര്‍ടിസിയുടെ വിനോദ സഞ്ചാര പാക്കേജിന് പിന്നാലെ ഹ്രസ്വദൂര സര്‍വീസുകളെയും സ്വിഫ്റ്റ് ലക്ഷ്യമിട്ട് കഴിഞ്ഞു.ഇതിന്റെ ആദ്യ ഘട്ടമായാണ് ലണ്ടന്‍ മോഡലില്‍ തിരുവനന്തപുരത്ത് തുടങ്ങിയ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് സ്വിഫ്റ്റ് എത്തുന്നത്. കെകഎസ്ആര്‍ടിസി യുടെ സിറ്റി സര്‍ക്കുലര്‍ ലാഭകരമാക്കാന്‍ എത്തിക്കുന്ന 50 ഇലക്ട്രിക് ബസ്സുകളും വാങ്ങുന്നത് സ്വിഫ്റ്റിന്റെ പേരിലാണ്.

ഇതിന്റെ ഭാഗമായ അഞ്ച് ഇ ബസ്സുകള്‍ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ സര്‍ക്കുലര്‍ സര്‍വീസ്  ഈ ഇലക്ട്രിക് ബസ്സുകളിലേക്ക് മാറും. പിന്നാലെ എറണാകുളത്തും കോഴിക്കോടും പദ്ധതി നടപ്പാക്കാനാനും ആലോചനയുണ്ട്. ഇനി മുതല്‍ പ്ലാന്‍ ഫണ്ടും കിഫ്ബി സഹായവും ഉപയോഗിച്ച് വാങ്ങുന്ന ബസ്സുകളെല്ലാം സ്വിഫ്റ്റിന്റെ കീഴിലാക്കും. അത്തരത്തില്‍ 700 ബസ്സുകള്‍ വാങ്ങാനുള്ള ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here