അധികാര മോഹിയെങ്കിൽ ബി ജെ പി യിലേക്ക് വരുമായിരുന്നില്ല : ശോഭ സുരേന്ദ്രൻ

0
78

ബി.ജെ.പിയിലെ ഭിന്നത സംബന്ധിച്ച്‌ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിയിലെ തര്‍ക്കങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. വരും ദിവസങ്ങളില്‍ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

 

അധികാരമോഹിയാണെങ്കില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക്​ ഒരു മെമ്ബര്‍ പോലും ഇല്ലാതിരുന്ന സമയത്താണ്​ പാര്‍ട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.

 

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന്​ അഭിപ്രായഭിന്നതകളുണ്ടെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here