“എന്റെ പ്രസ്താവനയെ രാഷ്ടീയവൽക്കരിക്കരുത് ” : കളമശേരി മെഡിക്കൽ കോളേജ് വിവാദത്തിൽ ഡേ: നജ്മ

0
79

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി പരിചരണം കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ. രണ്ട് പേരുടെ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. നല്ലവരായ ഒരുപാട് പേര്‍ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്റെ ശവപ്പറമ്ബായി മെഡിക്കല്‍ കോളേജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു.

 

നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, കളമശ്ശേരി ആശുപത്രി ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവര്‍ത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കിയിട്ടുണ്ട്. ഡോ.നജ്മയക്ക് കെ.എസ്.യുവില്‍ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നു.നജ്മ കെ.എസ്.യു പ്രവര്‍ത്തകയാണെന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ ആരോപിച്ചു.

 

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ റസിഡന്‍്റ് ഡോക്ടറായിരുന്ന നജ്മ കൊവിഡ് രോഗി കൃത്യമായ പരിചരണം കിട്ടാത്തതിനെ തുടര്‍ന്നാണ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസര്‍ ജലജയുടെ ഓഡിയോ സന്ദേശം ശരിവച്ച്‌ രംഗത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിഷയം വലിയ രാഷ്ട്രീയ തര്‍ക്കമായി മാറിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here