ഭിന്നശേഷി കമ്മീഷണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വനിതാ ഡോക്ടര്‍ അടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

0
66

തിരുവനന്തപുരം: ഭിന്നഭേഷി കമ്മീഷണർ പഞ്ചാപകേശനെ ചേമ്പറിൽ കയറി ചീത്ത വിളിച്ചതിനും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡോക്ടര്‍മാര്‍ക്കെതിരരെ കേസ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ ഭാരവാഹികളായ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡോ. ശ്രീലാല്‍, ഡോ, ബിജി വി എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

ഡോ. ബിജിയെ ഭിന്നശേഷി കമ്മീഷൻ ബോർഡിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതിലെ പ്രതികാരമാണ് ആക്രമണ ശ്രമമെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ജനുവരി 11ാം തിയതിയാണ് അതിക്രമം നടന്നത്. പകല്‍ 12.30ഓടെയായിരുന്നു പ്രതികള്‍ ചേമ്പറില്‍ കയറി കമ്മീഷണറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കമ്മീഷണറെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയാനും ഡോക്ടര്‍മാര്‍ മടിച്ചില്ലെന്നാണ് എഫ്ഐആര്‍ വിശദമാക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 1860 വകുപ്പിലെ 294 ബി, 353, 34 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കൂടിയാണ് ഡോ ബിജി വി.

 

LEAVE A REPLY

Please enter your comment!
Please enter your name here