ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്.

0
75

പല ആശുപത്രികളിലും രോ​ഗം ബാധിച്ച കുട്ടകളാൽ നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോ​ഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീജിം​ഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോ​ഗവ്യാപനം രൂക്ഷമായിരിക്കുന്നത്. വിദ്യാർത്ഥികളിലും അധ്യാപകരിലും രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. കടുത്ത പനിയും ശ്വാസകോശത്തിലുണ്ടാവുന്ന അണുബോധയുമാണ് രോ​ഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ചുമയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാത്ത കുട്ടികളും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ബീജിംഗിൽ നിന്നുള്ള  ഒരു പൗരൻ തായ്‌വാനീസ് വാർത്താ വെബ്‌സൈറ്റായ എഫ്‌ടിവി ന്യൂസിനോട് പറഞ്ഞു.

എന്നാൽ കുട്ടികളിൽ ഉയർന്ന താപനിലയും തൊണ്ടയിൽ വീക്കവും കാണപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലെ രോ​ഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. മുതിർന്നവരിൽ രോ​ഗവ്യാപനം കുറവാണ്. കുട്ടികളിലെ വ്യാപനം സ്കൂൾ പരിസരങ്ങളുമായി ബന്ധപ്പെട്ടതാണോ എന്ന സംശയത്തിലാണ് അധികൃർ. മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിലെ ഊഹാപോഹങ്ങൾ സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയയായ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒക്ടോബർ ആദ്യം മുതലാണ് ലക്ഷണങ്ങളില്ലാത്ത ന്യുമോണിയ കേസുകളുടെ വർദ്ധനവ് ചൈനയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡിന്റെ ആദ്യ നാളുകളിൽ രോഗ വ്യാപനത്തെ പറ്റിയുള്ള വിവരങ്ങൾ ചൈന പുറംലോകത്ത് നിന്ന് മറച്ചുവച്ചിരുന്നു. അതിനാൽ പുതിയ രോഗ വ്യാപനം സംബന്ധിച്ച വിവരവും ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here