കേന്ദ്ര കാർഷിക ബില്ലിനെതിരെ നിയമ നിർമാണത്തിന് തയ്യാറെടുത്ത് കേരളവും

0
89

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ലുകളെ മറികടക്കാന്‍ കേരളവും നിയമനിര്‍മാണത്തിന് ഒരുങ്ങുന്നു. കോര്‍പ്പറേറ്റുകള്‍ക്കുപകരം സഹകരണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നിയമമാണ് കേരളത്തില്‍ നടപ്പാക്കുക. ഇതുസംബന്ധിച്ചു പ്രാഥമികചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സി.പി.എം. കേന്ദ്രനേതൃത്വം അറിയിച്ചു കാര്‍ഷികോത്‌പാദനം, സംസ്കരണം, വിപണനം എന്നിവയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാവും കേരളത്തിലെ നിയമം.സംസ്കരണരംഗത്ത് വ്യാവസായികവികസനം സാധ്യമാക്കും. ഇതില്‍ സഹകരണസൊസൈറ്റികള്‍ക്കുപുറമേ, ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും ഉറപ്പാക്കും. മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുപുറമേ കര്‍ഷകന്‌ ലാഭംകിട്ടുന്ന വ്യാവസായികവളര്‍ച്ചകൂടി ലക്ഷ്യമിട്ടുള്ള സമഗ്രനയമായിരിക്കും നടപ്പാക്കുക.

 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ കാര്‍ഷികോത്‌പാദന വിപണനസമിതികള്‍ (എപിഎംസി) കേരളത്തില്‍ പ്രസക്തമല്ല. അതുകൊണ്ടുതന്നെ പഞ്ചാബിലും മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കിയതുപോലെ എപിഎംസിയെ കണ്ടുകൊണ്ടുള്ള നിയമമാവില്ല കേരളത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here