പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ :55,344,660
മരണ സംഖ്യ : 1,332,080
📰✍🏼 ഇന്ത്യയിൽ ദിനം പ്രതിയുള്ള രോഗികളുടെ എണ്ണത്തിൽ കുറവ്, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 30,548 പേർക്ക്, മരണമടഞ്ഞത് 435 പേർ
📰✍🏼സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 25141 സാമ്ബിളാണ് പരിശോധിച്ചത്. 6567 പേര്‍ രോഗമുക്തരായി.2347 പേര്‍ക്ക് സമ്ബര്‍ക്കം വഴിയാണ് രോഗം. ഉറവിടം അറിയാത്ത 269 പേരുണ്ട്. 19 പേര്‍ മരിച്ചു.
📰✍🏼 രോഗികൾ ജില്ല തിരിച്ച് :
മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37
📰✍🏼ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ മൂന്നാം തീവ്രഘട്ടം അവസാനിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് . രാജ്യതലസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു .
📰✍🏼സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏼പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
📰✍🏼തമിഴ്നാട്ടില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. നിലവില്‍ 15,765 കോവിഡ് രോഗികളാണ് ചികിത്സയില്‍ തുടരുന്നത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,725 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2,384 പേര്‍ രോഗമുക്തരായപ്പോള്‍ 17 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.
📰✍🏼ശാഹീന്‍ ബാഗ് കേസിലെ സുപ്രീംകോടതി വിധി പൊലീസ് അതിക്രമങ്ങള്‍ക്കുള്ള അനുമതിയായി ദുരുപയോഗം ചെയ്തേക്കുമെന്ന് ചൂണ്ടിക്കാട്ടി സമരക്കാര്‍ കോടതിയില്‍
📰✍🏼 മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2,535 പേര്‍ക്കാണ് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് . കൂടാതെ ഇന്നലെ മാത്രം 3,001 പേര്‍ രോഗമുക്തി നേടുകയും 60 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
📰✍🏼തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു.
📰✍🏼മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും.
📰✍🏼പ്രമുഖ നേത്രരോഗ ചികിത്സാ സ്ഥാപനമായ വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ ഡോക്ടര്‍ എ.എം അരുൺ മരിച്ച നിലയില്‍.
📰✍🏼ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്സിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ക്ലിനിക്കല്‍ ട്രയലിലേക്ക് പ്രവേശിച്ചതായി കമ്ബനി അറിയിച്ചു.
📰✍🏼രജനികാന്തിനെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയില്‍ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും.
📰✍🏼കേരള അഡ്മിനിട്രേറ്റിവ് സര്വിസിെന്റ മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടന്നതായി ആരോപണം. പണം അടച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിെന്റ പകര്‍പ്പ് പി.എസ്.സി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചു.
📰✍🏼ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയും ജെഡിയുവും പ്രധാന ഘടകകക്ഷികളായ എന്‍ഡിഎയാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 14 മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
📰✍🏼ജാര്‍ഖണ്ഡിലെ നാല് ഗ്രാമത്തില്‍ അജ്ഞാത രോഗം ബാധിച്ച് 10 കുട്ടികളടക്കം 12 പേര്‍ മരിച്ചു.
📰✍🏼ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.
📰✍🏼തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ പദവികളില്‍ സംവരണ തുടര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി. പദവി തുടര്‍ച്ചയായി മൂന്നുതവണ സംവരണം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി
📰✍🏼എന്‍ഫോഴ്സ്മെന്റിന് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ വിസമ്മതിച്ചതിനാണ് തന്നെ കള്ളപ്പണക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തതെന്ന് എം ശിവശങ്കര്‍.
📰✍🏼ക്രിമിനല്‍ കേസുകളില്‍ വിചാരണനേരിടുന്ന ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി.
📰✍🏼പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെയും കെ എം ഷാജി എംഎല്‍എയുടെയും വിവാദ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) പരാതി.
📰✍🏼നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇരയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായതിനാല്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നില്ലെന്ന് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ വ്യക്തമാക്കി
📰✍🏼കിഫ്‌ബി മുഖേന നാട്ടില്‍ നടക്കുന്ന വികസനമുന്നേറ്റങ്ങള്‍ ചില വികലമനസുകളെ അസ്വസ്‌ഥമാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏼മാധ്യമങ്ങള്‍ക്കെതിരേ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ധാര്‍മികത മറന്നുള്ള മാധ്യമ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതിലേറെയെന്നും കെട്ടുകഥകളുടെ നിര്‍മാണശാലകളായി മാധ്യമങ്ങള്‍ മാറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.
📰✍🏼 ഗെയിൽ പാചക വാതക പൈപ്പ് ലൈൻ പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയായതായി മുഖ്യമന്ത്രി , ഇതിലൂടെ കേരളത്തിന് പ്രതിവർഷം 1000 കോടി വരുമാനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
📰✍🏼കോതമംഗലം പളളി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
✈️✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️ഫ്രാന്‍സിസ്‌കോ സാഗസ്തിയെ പെറുവിന്റെ ഇടക്കാല പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്തവര്‍ഷം ഏപ്രിലില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ 76കാരനായ സഗസ്തിയായിരിക്കും രാജ്യത്തെ നയിക്കുക
📰✈️നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു.
📰✈️എത്യോപയില്‍ ബസ് യാത്രക്കാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ബെനിഷാങ്കുള്‍-ഗുമുസ് മേഖലയിലാണ് സംഭവം
📰✈️ഫൈസര്‍ വാക്‌സിനു പിന്നാലെ കോവിഡിന് 95 ശതമാനം ഫലപ്രദമായ വാക്‌സിനുമായി യുഎസ് കമ്ബനിയായ മോഡേണ. ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ പരീക്ഷിക്കാനുള്ള അനുമതി തേടുമെന്നും കമ്ബനി അറിയിച്ചു.
📰✈️ പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന് കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചതിനു പിന്നാലെ 10 ബ്രിട്ടൻ പാര്‍ലമെന്റ് അംഗങ്ങളും ഐസൊലേഷനില്‍
📰✈️യുഎയിലെ പൊതുമാപ്പ് കാലാവധി ഈ മാസം 17ന് അവസാനിക്കും. കാലാവധി അവസാനിച്ചതിന് ശേഷവും രാജ്യത്ത് നിന്നും മടങ്ങാത്തവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു
📰✈️ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി പടര്‍ന്നു കയറിയ കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന് ഇന്ന് ഒരു വര്‍ഷം.
📰✈️യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ജയിച്ചതായി തോന്നുന്നുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍.
📰✈️കൊവിഡ് മഹാമാരിയെ ചെറുക്കാന്‍ വാക്‌സിന്‍ മാത്രം മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന.
📰✈️ഇറാഖില്‍ തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ട 21 പേരെ തൂക്കിലേറ്റി. 2017 ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പരാജയപ്പെടുത്തിയതിന് ശേഷം രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ വധ ശിക്ഷയാണിത്.
📰✈️പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും വീണ്ടും ഒരേ വേദിയില്‍. ഇന്ന് വൈകീട്ട് നടക്കുന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയും ഷീ ജിന്‍പിംഗും വേദി പങ്കിടുന്നത്.
📰✈️സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരാണ് പേടകത്തില്‍ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഞായറാഴ്ച രാത്രി 7.27 നാണ് പേടകം വിക്ഷേപിച്ചത്.
🎖️🏏🏸🥍🏑⚽🎖️
കായിക വാർത്തകൾ
📰🏏 ഇന്ത്യ- ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് : ദക്ഷിണ ഓസ്‍ട്രേലിയയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്സരത്തിന്റെ കാര്യവും അനിശ്ചിതത്വത്തിലായി
📰🏏വിന്‍ഡീസിനെതിരെ നടക്കുന്ന ടി20, ടെസ്റ്റ് ടീമുകള്‍ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ടി20 ടീമിലേക്ക് ആദ്യമായി ഡേവണ്‍ കോണ്‍വോയ്, കൈല്‍ ജാമിസണ്‍ എന്നിവര്‍ക്ക് അവസരം നല്‍കുവാന്‍ ന്യൂസിലാണ്ട് തീരുമാനിച്ചിട്ടുണ്ട്
📰⚽അര്‍ജന്റൈന്‍ താരം മഷരാനോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 36 കാരനായ താരം കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിത്.
📰⚽മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് വീണ്ടും കൊറോണ പോസിറ്റീവ്
📰⚽ ലോകകപ്പ് യോഗ്യത : നാളെ ബ്രസീൽ x ഉറുഗ്വായ്, അർജന്റീന X പെറു പോരാട്ടങ്ങൾ
📰🥍സീസണിലെ അവസാന ടൂര്‍ണമെന്റായ എ.ടി.പി ഫൈനല്‍സിന്റെ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്ബ്യന്‍ റാഫേല്‍ നദാലിനും ആസട്രേലിയന്‍ ഓപ്പണ്‍ ചാമ്ബ്യന്‍ ഡൊമിനിക്ക് തീമിനും വിജയത്തുടക്കം.