ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ജെയ്ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് അറിയിച്ചു.
ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രി 10.15ന് സരായ് കാലെ ഖാനിലെ മില്ലേനിയം പാര്ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്നും ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
ജമ്മു കാഷ്മീര്‍ സ്വദേശികളായ അബ്ദുള്‍ ലത്തീഫ് (21), അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി.