ഐ പി എൽ: അടുത്ത വർഷം 9 ടീമുകൾ

0
69

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.

 

“ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അത് ഔദ്യോഗികമല്ലെങ്കിലും ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതിനാല്‍ കാര്യങ്ങള്‍ ആ രീതിയില്‍ തന്നെ മുന്നോട്ടു പോകും.പുതിയ ഒരു ടീം വരുന്നതു കൊണ്ട് തന്നെ ലേലം നടത്തുന്നതില്‍ കാര്യമുണ്ട്.”- ഒരു ഫ്രാഞ്ചൈസി അധികൃതര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുതിയ ഫ്രാഞ്ചൈസി അഹ്മദാബാദ് ആസ്ഥാനമാക്കിയാവുമെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാവും ഫ്രാഞ്ചൈസിയുടെ ആസ്ഥാനം. അദാനി ഗ്രൂപ്പാണ് പുതിയ ഫ്രാഞ്ചൈസി വാങ്ങുക എന്നും അതല്ല, മോഹന്‍ലാല്‍ ഫൈനല്‍ കാണാന്‍ ദുബായിലെത്തിയത് പുതിയ ടീമിനായുള്ള ചര്‍ച്ചകള്‍ക്കാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

 

മെഗാ ലേലം സംഘടിപ്പിക്കുകയാണെങ്കില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും 3 താരങ്ങളെ വീതം മാത്രമേ നിലനിര്‍ത്താനാവും. ആര്‍ടിഎം വഴി രണ്ട് താരങ്ങളെക്കൂടി നിലനിര്‍ത്താം. ഈ മെഗാ ലേലത്തിലും സമാന നിയമം തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here