കോവിഡ്: 2,151 പുതിയ കേസുകള്‍; അഞ്ച് മാസത്തിനുള്ളിലെ ഉയര്‍ന്ന നിരക്ക്

0
59

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കില്‍. ഇന്ന് 2,151 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സജീവ രോഗികളുടെ എണ്ണം 11,903 ആയി. ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,30,848 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും മൂന്നു വീതവും കര്‍ണാടകയില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര നിരക്ക് 1.53 ശതമാനവുമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവില്‍ 4,47,09,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം ആകെ രോഗികളുടെ 0.03% ആണ്. 98.78% ആണ് രോഗമുക്തി നിരക്കെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഇതുവരെ 4,41,66,925 രോഗമുക്തരായി. ഇതില്‍ 1200 പേര്‍ ഇന്ന് രോഗമുക്തരായവരാണ്. 1.19% ആണ് മരണനിരക്ക്. 11,336 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതുവരെ 220.65 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. 95.20 കോടി സെക്കണ്ട് ഡോസും 22.86 മുന്‍കരുതല്‍ ഡോസും വിതരണം ചെയ്തുവെന്നും മന്ത്രാലയം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here