കോട്ടയം: കോട്ടയം ചിങ്ങവനത്ത് അഞ്ച് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധിച്ചതിലാണ് അഞ്ച് പേർ കൂടി പോസിറ്റീവായത്.
ഇതിൽ രണ്ട് പേർ സ്ത്രീകളും, മൂന്ന് പേർ പുരുഷന്മാരുമാണുള്ളത്. യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചത്. ഇന്ന് കുടുതൽ പേരുടെ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാർഡ് കൗണ്‍സിലർ വ്യക്തമാക്കി.