സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം.

0
57

സിപിഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം. റവന്യു, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പ് മന്ത്രിമാര്‍ സിപിഐഎമ്മിന് അയിത്തം കല്‍പ്പിക്കുകയാണെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുയര്‍ന്ന് വിമര്‍ശനം. കോണ്‍ഗ്രസുകാരെ പരിഗണിച്ചാലും സിപിഐഎമ്മുകാര്‍ക്ക് സഹായം ചെയ്യില്ലെന്ന നിലപാടാണ് സിപിഐ മന്ത്രിമാര്‍ സ്വീകരിക്കുന്നതെന്ന് നെടുമങ്ങാട് നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് രണ്ടാം പിണറായി സര്‍ക്കാരിന് വേഗം പോരെന്നും വിമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസത്തെ ജില്ലാ കമ്മിറ്റി ചേര്‍ന്നത്. എന്നാല്‍ കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ് ഉള്‍പ്പെടെയുള്ള രേഖകളില്‍ ചര്‍ച്ചയുണ്ടായില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖയിന്‍മേലാണ് പ്രധാനമായും ചര്‍ച്ച നടന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here