പഞ്ചാബില്‍ പാക് ഡ്രോണ്‍ വഴി ആയുധക്കടത്ത്;

0
59

പഞ്ചാബില്‍ ചൈനീസ് ആയുധങ്ങളുടെയും വെടിക്കോപ്പുകളും പിടിച്ചെടുത്തു. പാകിസ്ഥാന്‍ ഡ്രോണ്‍ വഴി കടത്താന്‍ ശ്രമിച്ച ആയുധങ്ങളുടെയും വെടിക്കോപ്പുകളുമാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. ഗുരുദാസ്പൂരിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം.

ഇന്നലെ രാത്രി ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ഉഞ്ച തകാല അതിര്‍ത്തി ഗ്രാമത്തിലാണ് ബിഎസ്എഫ് സൈനികര്‍ ഡ്രോണിന്റെ ശബ്ദം കേട്ടത്. സംശയം തോന്നിയ സൈനികര്‍ ഡ്രോണിന്റെ ദിശയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ എന്തോ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നാല് ചൈനീസ് നിര്‍മ്മിത പിസ്റ്റളുകളും എട്ട് മാഗസിനുകളും 47 ബുള്ളറ്റ് റൗണ്ടുകളും അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ കടത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെടുത്താന്‍ സൈനികര്‍ക്കായെന്ന് സംഭവത്തോട് പ്രതികരിച്ച് ബിഎസ്എഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here