നെടുമ്ബാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കരാര്‍ ജോലിക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്‍റെ മുന്നോടിയായി ഇന്ന് നായത്തോട് കവലയില്‍ സത്യഗ്രഹ സമരം നടത്തും. വിമാനത്താവളത്തില്‍ വിവിധ ഏജൻസികളുടെ കീഴില്‍ പണിയെടുക്കുന്ന ആറായിരത്തോളം കരാര്‍ തൊഴിലാളികള്‍ ഉണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇവരുടെ സേവന-വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കുക, ബോണസ് അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. യൂണിയൻ പ്രസിഡന്‍റ് വി.പി. ജോര്‍ജ്, ജീമോൻ കയ്യാല, ഷിജോ തച്ചപ്പള്ളി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.