സര്‍ക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി റേഷന്‍ വ്യാപാരികള്‍

0
68

ഇടുക്കി: കേരളം സര്‍ക്കാരിന്‍റെ ഇത്തവണത്തെ ഓണക്കിറ്റ് വിതരണത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ രംഗത്ത്. കോവിഡ് പശ്ചാത്തലത്തിൽ വിഷുവിനു ന്നൽകിയ കിറ്റിന്‍റെ കമ്മീഷൻ സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ പരിഹരിച്ചില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.

അതെ സമയം, സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പയർ വർഗ്ഗങ്ങൾ, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങളുള്ള ഈ കിറ്റ് വിതരണം ബഹിഷ്കരിക്കുമെന്നാണ് റേഷൻ വ്യാപാരികളുടെ ഭീഷണി.

.

LEAVE A REPLY

Please enter your comment!
Please enter your name here