ശബരിമല സന്നിധാനത്ത് ഒരാൾക്ക് കൂടി കോവിഡ് : ദേവസ്വം ജീവനക്കാർക്ക് പി.പി ഇ കിറ്റ് നൽകും.

0
68

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുറംജോലി ചെയ്യുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പി.പി.ഇ കി‌റ്റ് നല്‍കാന്‍ നിര്‍ദ്ദേശം. ഇന്ന് ദേവസ്വം മരാമത്ത് ഓവര്‍‌സിയര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പമ്ബയില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ശബരിമലയില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

തീര്‍ത്ഥാടകര്‍ കഴിവതും മ‌റ്റുള‌ളവരുമായി ഇടകലരരുതെന്നും കൊവിഡ് മോചിതര്‍ പൂര്‍ണമായും ലക്ഷണങ്ങള്‍ മാറിയ ശേഷമേ ശബരിമലയിലെത്താവൂ എന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. നിലവില്‍ കൊവിഡ് നെഗ‌റ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള‌ളവര്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനമുള‌ളത്. നിലക്കലില്‍ ആയിരത്തില്‍ അഞ്ച്പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here