ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ദ്രുതകര്‍മ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗറിന് സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്.
സൈനികര്‍ക്ക് നേരെ മൂന്ന് ഭീകരരാണ് വാഹനത്തിലെത്തി വെടിയുതിര്‍ത്തത്. ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്ന് കശ്മീര്‍ ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.