ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിങ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഈ വിഷയം വീണ്ടും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയത്.
രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നുവെന്നും അദേഹം പറഞ്ഞു. ഈ പ്രശ്‌നം പഠന വിധേയമാക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണെന്നും മോഡി ചുണ്ടിക്കാട്ടി.
ലോക്‌സഭാ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ക്കെല്ലാം കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്ബും ഇക്കാര്യം ചര്‍ച്ചയായിരുന്നു.