താനെയിൽ പാലം നിർമാണത്തിനുപയോഗിച്ച ഗർഡർ ലോഞ്ചർ തകർന്ന് 15 പേർ മരിച്ചു.

0
84

താനെയിൽ പാലം നിർമാണത്തിനുപയോഗിച്ച ഗർഡർ ലോഞ്ചർ തകർന്ന് 15 പേർ മരിച്ചു. 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താനെയിൽ സമൃദ്ധി എക്‌സ്‌പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിർമാണത്തിന് ഉപയോഗിച്ച ഗർഡർ ലോഞ്ചർ മെഷീനാണ് തകർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

അപകടസമയത്ത് പാലത്തിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. മരിച്ചവരെ കൂടാതെ നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

ഗർഡർ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തില് നിന്ന് വീണത് വൻ അപകടത്തിന് കാരണമായി. പരിക്കേറ്റവർക്കൊപ്പം മൃതദേഹങ്ങളും പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം കൂടുതൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടന്നുവരികയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here