പാർലമെന്റ് അംഗങ്ങൾക്ക് ഇനി പുതിയ യൂണിഫോം

0
60

പാർലമെന്റ് അംഗങ്ങൾക്ക് ഇനി പുതിയ യൂണിഫോം. പുതിയ പാർലമെന്റ് മന്ദിരത്തിൽ അടുത്തയാഴ്ച നടക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് അംഗങ്ങൾ പുതിയ യൂണിഫോം ധരിക്കുന്നത്. ഇന്ത്യൻ സ്റ്റൈലിലാണ് യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. നെഹ്റു ജാക്കറ്റുകളും, കാക്കി പാന്റുമാണ് യൂണിഫോം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് (എൻഐഎഫ്ടി) പാർലമെന്റ് അംഗങ്ങൾക്കുള്ള യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്.

ബ്യൂറോക്രാറ്റുകൾക്ക് മജന്തയോ കടുത്ത പിങ്ക് നിറത്തിലുള്ളതോ ആയ നെഹ്റു ജാക്കറ്റാണ് യൂണിഫോം. കടുത്ത പിങ്ക് നിറത്തിൽ താമരയുടെ ആകൃതിയിൽ ഡിസൈൻ ചെയ്തതാണ് ഇവരുടെ ഷർട്ട്.  പാർലമെന്റ് മന്ദിരത്തിലെ മാർഷലുകളുടെ വസ്ത്രത്തിലും മാറ്റമുണ്ട്. മണിപ്പൂരി തലപ്പാവുകളും അവർക്ക് നൽകിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലും മാറ്റമുള്ളതായി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള പ്രമേയം സർക്കാർ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പേരുമാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഭരണഘടന ഭേദഗതി ചെയ്ത് ഇന്ത്യയെ ഭാരതം എന്ന് നാമകരണം ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം 18നാണ് പാർലമെന്റിൽ പ്രത്യേക സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിവസം പഴയ കെട്ടിടത്തിൽ വച്ചായിരിക്കും നടത്തുക. 19ന് വിനായക ചതിർത്ഥിയോടനുബന്ധിച്ചുള്ള പ്രത്യേക പൂജയ്ക്ക് ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഔപചാരിക പ്രവേശനം നടത്തും. ഈ വർഷം മെയ് 28നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

സെഷനിൽ അഞ്ച് സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും മറ്റ് കാര്യങ്ങൾ പിന്നീട് അറിയുക്കുമെന്നും ലോക്സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചത് ഓഗസ്റ്റ് 31ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here