ജീത്തു ജോസഫിന്റെ “നുണക്കുഴി” ഓഗസ്റ്റ് 15ന് തീയേറ്ററുകളിൽ

0
48

കാത്തിരിപ്പിനൊടുവിൽ ജീത്തു ജോസഫ്(Jeethu Joseph) സംവിധാനം നിർവഹിക്കുന്ന ‘നുണക്കുഴി'(Nunakuzhi) തീയേറ്ററുകളിലേക്ക് എത്തുന്നു. ഈ മാസം 15ന് ചിത്രം റിലീസ്(release date) ചെയ്യുന്നത്. ബേസിൽ ജോസഫും ഗ്രേസ് ആന്റണിയും നായകനും നായികയുമായ് പ്രത്യക്ഷപ്പെടുന്ന ചിത്രമായതിനാൽ തന്നെ വൻ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ചിത്രത്തിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും വേറിട്ട ഭാവപ്രകടനങ്ങളിലൂടെയും മെയ് വഴക്കത്തോടെയുള്ള അഭിനയത്തിലൂടെയും പ്രേക്ഷക ഹൃദയം കവർന്ന  സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌ എന്നിവർ ഒരുമിച്ചൊരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണിത്. തങ്ങളുടെ കഥാപാത്രങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന ഇവർ ഇതിനോടകം ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലും ശക്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുന്നിലേക്ക് ഇവർ വീണ്ടും എത്തുകയാണ്. ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. സാഹിൽ എസ് ശർമ്മയാണ് സഹ നിർമ്മാതാവ്. ജീത്തു ജോസഫിന്റെ മുൻ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തി ഒരുങ്ങുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, നിഖില വിമൽ, ലെന, സ്വാസിക, ബിനു പപ്പു, ബൈജു സന്തോഷ്‌, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here