കീവ്: വാർത്ത വായിക്കുന്നതിനിടെ ആങ്കറുടെ പല്ലു താഴെ വീണു. ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ് ഈ വീഡിയോ ക്ലിപ്പുകൾ. ഉക്രൈനിലെ വാർത്താ ചാനലിലെ അവതാരകയുടെ മുൻനിരയിലെ ഒരു പല്ല് വാർത്താ വായനയ്ക്കിടെ താഴെ അടർന്നു പോയത്. ടിഎസ് എൻ എന്ന വാർത്താചാനൽ ആങ്കറായ മാരിച്കയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. എന്നാൽ വളരെ സ്വാഭാവികമായി അവർ വാർത്താ വായന തുടരുകയും ചെയ്തു. പിന്നീട് മാരിച്ക തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്റെ ഇരുപത് വർഷത്തെ കരിയറിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം എന്ന് പറഞ്ഞാണ് അവർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.