കൊച്ചി: മദ്യത്തിന്റെ വില വര്‍ധിപ്പിച്ചെങ്കില്‍ മദ്യ വിതരണം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി കമ്ബനികള്‍. ഇതു സംബന്ധിച്ച അറിയിപ്പ് കമ്ബനികള്‍ ബിവറേജസ് കോര്‍പറേഷന്‍ എംഡിക്ക് നല്‍കി. മൂന്നുവര്‍ഷമായിട്ടും മദ്യവില പുതുക്കാത്തതിലാണ് മദ്യ കമ്ബനികളുടെ പ്രതിഷേധം.
കേരളാ ഡിസ്റ്റലറീസ് ഇന്‍ഡസ്ട്രിയല്‍ ഫോറം, ഡിസ്റ്റലറീസ് അസോസിയന്‍ എന്നിവരാണ് മുന്നറിയിപ്പുമായി സര്‍ക്കാരിനെ സമീപിച്ചത്. വില പുതുക്കിനിശ്ചയിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മദ്യവിതരണം നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.
മൂന്നു വര്‍ഷം മുമ്ബാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ മദ്യ വിതരണ കമ്ബിനികളുടെ മദ്യവില പുതുക്കിയത്
ഏഴു ശതമാനമാണ് അന്നു വര്‍ധനവുണ്ടായത്. എന്നാല്‍ അതിനു ശേഷം മദ്യനിര്‍മ്മാണത്തിനുണ്ടായ ചിലവ് വര്‍ധിച്ചുവെന്നും കമ്ബികള്‍ വ്യക്തമാക്കുന്നു.
നേരത്തെ വിലവര്‍ധനവിനുള്ള ടെന്‍ഡര്‍ നടപടികള്‍ ബെവ്‌കോ ആരംഭിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ നടപടികള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ വൈകിയിരുന്നു. കഴിഞ്ഞ ജൂലൈ 26ന് ടെന്‍ഡര്‍ തുറന്നെങ്കിലും തുടര്‍ നടപടികള്‍ വൈകുകയാണ്.