സർവീസ് വയർ ഉയർത്തി കെട്ടിയില്ല; കെഎസ്ഇബി ജീവനക്കാർക്കെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ തെറിയഭിഷേകം

0
102

കോട്ടയം: വീടിനു മുന്നിലെ സർവീസ് വയർ ഉയർത്തി കെട്ടിയില്ലെന്നാരോപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ തെറിയഭിഷേകം. തലയാഴം കെഎസ്ഇബി ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ സിപിഐ തലയാഴം പള്ളിയാട് ബ്രാഞ്ചു സെക്രട്ടറി സൊനീഷ്, ഉല്ലല ബ്രാഞ്ചു സെക്രട്ടറി മനോരഞ്ജൻ എന്നിവർ എത്തി ചീത്തവിളി നടത്തിയത്. വീട്ടിലെ വൈദ്യുതി കണക്ഷന്‍റെ സർവ്വീസ് വയർ താണു കിടക്കുന്നത് കെഎസ്ഇബി ജീവനക്കാർ ഉയർത്തിക്കെട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു നേതാക്കളുടെ തെറിയഭിഷേകം. നേതാക്കൾ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി കെ.എസ്.ഇ.ബി ജീവനക്കാർ കോട്ടയം വൈക്കം പോലീസിൽ പരാതി നൽകി.

മനോരഞ്ജന്‍റെ വീട്ടിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവ്വീസ് വയർ താണു കിടക്കുന്നതായി ഫോണിൽ വിളിച്ചു സിപിഐ നേതാക്കൾ പരാതി പറഞ്ഞിരുന്നു. എന്നാൽ ശക്തമായ കാറ്റും മഴയും മൂലം നിരവധി സ്ഥലങ്ങളിൽ മരം വീണു വൈദുതി പോസ്റ്റുകൾ തകർന്നത് നീക്കം ചെയ്യുന്ന തിരക്കിലാണെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു. പരാതികൾ നിരവധി പരിഹരിക്കാനുണ്ടെന്ന് അറിയിച്ചെങ്കിലും സിപിഐ നേതാക്കൾ ചെവിക്കൊണ്ടില്ലെന്നും കെഎസ്ഇബി ജീവനക്കാർ പറയുന്നു. പിന്നീട് ഇവർ രാത്രി സംഘം ചേർന്ന് തലയാഴം വൈദ്യുതി ഭവനിലെത്തി ഭീഷണിപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് തലയാഴം വൈദ്യുതി ഭവൻ അധികൃതർ വൈക്കം പോലിസിൽ പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here